മദ്യപിച്ച് വാഹനമോടിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതിയായ തനിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഈ രണ്ട് കുറ്റങ്ങളും നിലനില്‍ക്കുന്നതല്ല.
ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയാല്‍ ബാധ്യതയാകുമെന്നും കോടതിയില്‍നിന്ന് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്നും പത്രപ്രവര്‍ത്തക യൂണിയനുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കുറ്റപത്രമില്ല, ശ്രീറാം വെങ്കിട്ടരാമന് രക്ഷപ്പെടാൻ പഴുതുകളേറെ
കുറ്റപത്രം സമർപ്പിക്കാത്ത കേസിൽ ആറു മാസത്തിലധികം ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിർത്താൻ പാടില്ല എന്ന സർവീസ് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ പോകുന്നത്.